മണ്ണാര്‍ക്കാട്: മെഴുകുംപാറ പ്രദേശത്തു കാട്ടാനക്കൂട്ടമിറങ്ങി വ്യാപകനാശം വിതച്ചു.
മെഴുകുംപാറ,അട്ടി,മിച്ചഭൂമി എന്നീ മേഖലകളിലാണ് കാട്ടാനകളിറങ്ങിയത്. വൈകുന്നേരത്തോടെ ഇറങ്ങുന്ന കാട്ടാനകള്‍ പുലര്‍ച്ചെയോടെയാണ് കാടുകയറുന്നത്.
പ്രദേശവാസികളുടെ തെങ്ങ്, കവുങ്ങ്, റബര്‍ അടക്കമുള്ള കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.
കുറച്ചകാലമായി മെഴുകുംപാറയിലെ കാട്ടാനശല്യം കുറവായിരുന്നു. കഴിഞ്ഞ തവണത്തെ നാശനഷ്ടങ്ങളില്‍നിന്നും കര്‍ഷകര്‍ കരകയറുന്നതിനിടെയാണ് കാട്ടാനക്കൂട്ടം വീണ്ടുമെത്തുന്നത്.
തെങ്കര, ആനമൂളി ഭാഗങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് കാട്ടാനകള്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം വരുത്തിയിരുന്നു. കാട്ടാനപ്രശ്നം പരിഹരിക്കാത്ത പക്ഷം ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കര്‍ഷകരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: