വാളയാര്‍: സംസ്ഥാന അതിര്‍ത്തി ചെക്പോസ്റ്റില്‍ വന്‍ പുകില ഉത്പ്പന്ന വേട്ട. ചെക്പോസ്റ്റ് വെട്ടിച്ച് സംസ്ഥാനത്തേക്കു കാറില്‍ കടത്താന്‍ ശ്രമിച്ച ഏഴര ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ വാണിജ്യ നികുതി വകുപ്പും പോലീസും ചേര്‍ന്ന് പിടികൂടി.
ഇന്നലെ രാവിലെ ഒന്പതിനു ചെക്പോസ്റ്റില ഉദ്യോഗസ്ഥഥരാണ് വാഹനം പിടികൂടിയത്. പരിശോധനയ്ക്കു നിര്‍ത്താതെ കാര്‍ അമിത വേഗത്തില്‍ പോയതിനെ തുടര്‍ന്ന് പിന്തുടര്ന്നെങ്കിലും കിലോമീറ്ററുകളോളം പിന്നിട്ട ശേഷമാണ് പിടികൂടാനായത്. ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിലും സീറ്റിലുമായി ചാക്കുകളാക്കി സൂക്ഷിച്ച പുകയില ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്.
ഇരുപതോളം ചാക്കുകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്ന് സംസ്ഥാനത്തെ ചില്ലറ വില്പനക്കാര്ക്കിടയില് വില്പനയ്ക്കെത്തിച്ചതാകാമെന്നാണ് പോലീസ് നിഗമനം. മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വാളയാര്‍ എസ്ഐ പ്രതാപിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജില്ലയില്‍ ആദ്യമായാണ് ഇത്രയേറെ അളവില്‍ ലഹരിവസ്തുക്കള്‍ പിടികൂടുന്നത്. വാണിജ്യ നികുതി ചെക്പോസ്റ്റ് ഐഎസി മനോജ് സ്ഥലത്തെത്തി പരിശോധന നടത്തി.
വാളയാര്‍ എസ്ഐ എ.പ്രതാപ്, വാണിജ്യ നികുതി വകുപ്പ് ഓഫിസര്‍മാരായ അബ്ദുല്‍ റഷീദ്, രാജേന്ദ്രന്, ഓഫിസ് അസിസ്റ്റന്റ്. പ്രസാദ്, ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: