കൽപ്പറ്റ:വളരെ പുരാതന കാലം മുതലേ ആരാധിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്ര സ്ഥലം കയ്യേറിയതായി പരാതി. പച്ചിലക്കാട് റോഡിനു സമീപം സ്ഥിതി ചെയ്യുന്ന മാരിയമ്മ ക്ഷേത്ര സ്ഥലത്താണ് കയ്യേറ്റം നടന്നതായി പറയുന്നത്.പൊങ്ങിനി ഭഗവതീ ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമാണ് പച്ചിലക്കാട് മാരിയമ്മൻ ക്ഷേത്രം. ക്ഷേത്രത്തിന്റെ 247/2 ൽ പെട്ട 42 സെന്റ് സ്ഥലം പച്ചിലക്കാട് മാരിയമ്മൻ ക്ഷേത്രത്തിനു വേണ്ടി പഴയ ക്ഷേത്രം ഊരാളൻ പരിയാരത്ത് തൊണ്ടർ നമ്പ്യാർ നൽകിയതാണ്.നിലവിൽ ക്ഷേത്രത്തിന് 3 സെന്റ് സ്ഥലം മാത്രമേ കൈവശമുള്ളൂ .ക്ഷേത്രത്തിന്റെ മറ്റു സ്ഥലങ്ങൾ ഒരു മതസ്ഥാപനത്തിന്റെ കൈവശമാണ് എന്നാണ് പറയുന്നത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി സർക്കാർ ഇടപെട്ട് ക്ഷേത്രത്തിന് ലഭ്യമാക്കണം.തിരികെ ലഭിക്കാതെ വരുകയാണെങ്കിൽ വിവിധ ഹൈന്ദവ സംഘടനകളുടെയും മറ്റു അഭ്യുതയ കാംഷികളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ക്ഷേത്ര വിശ്വാസികൾ തീരുമാനിച്ചു. പത്രസമ്മേളനത്തിൽ പി അച്ചപ്പൻ, പി.മുരളി, സി.പി.രാംദാസ്, കെ.ഗോപാലകൃഷ്ണൻ, പി.കെ.ശ്രീധരൻനായർ, ബി.പി.നളിനി, ഒ.ടി.ബാലകൃഷ്ണൻ, എം.ഗംഗാധരൻ, ചീക്കല്ലൂർ ഉണ്ണികൃഷ്ണൻ, സജീവ് സി.വി തുടങ്ങിയവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: