തിരുവല്ല; സംസ്ഥാനത്തെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് തിരുവല്ലയില്‍ സ്ഥാപിക്കാനുള്ള സപ്ലൈകോയുടെ നീക്കം തുടങ്ങിയതായി സൂചന.ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രി തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന.വിവിധ കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ചാകും നിര്‍മ്മാണം തുടങ്ങുക.
ഒരേക്കര്‍ വരുന്ന കാവുംഭാഗം അമ്പിളി ജംഗ്്്ഷനിലെ സപ്ലൈകോ സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആദ്യ സിവില്‍ സ്പ്ലൈസ്്് ഹൈപ്പര്‍ മാര്‍ക്കറ്റ്് തുടങ്ങാന്‍ ആലോചന. പെട്രോള്‍ പമ്പ്്് ,പലചരക്ക് ,ഗ്യാസ്്് ഏജന്‍സി , മെഡിക്കല്‍ സ്റ്റോര്‍ എന്നിവയുള്‍പ്പെട്ടതായിരിക്കും ഹൈപ്പര്‍ മാര്‍ക്കറ്റ . ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ പെട്രോള്‍, ഡീസല്‍ പമ്പുകളും വിഭാവനം ചെയ്്്തിട്ടുണ്ട്. ഗ്യാസ് ബുക്കിങ്ങും വിതരണവും ഉണ്ടാകും. വീടുകളിലേക്കാവശ്യമുള്ള സാധനങ്ങള്‍ എല്ലാം ഒരു കുടക്കീഴില് നിന്ന് വാങ്ങാന്‍ കഴിയും. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളേയും സൂപ്പര്‍ മാര്ക്കറ്റുകളേക്കാളും കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ പൊതുജനങ്ങള്ക്ക്്് ലഭ്യമാക്കാനുതകുന്ന തരത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്് വിഭാവനം ചെയ്്തിട്ടുള്ളത്.
ജീവന് രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന മെഡിക്കല്‍ സ്റ്റോര്‍ ,സപ്ലൈകോ നിലവില്‍ സബ് സിഡി നിരക്കില്‍ നല്കുന്ന സാധനങ്ങള്‍ അതിലും താണനിരക്കില്‍ നല്കുന്ന സ്റ്റോറുകള്‍ എന്നിവ ഹൈപ്പര്‍ മാര്ക്കറ്റിലൂണ്ടാവും.കാവും ഭാഗം പള്ളിപ്പാലം തോടിനു സമീപമുള്ള പുറമ്പോക്ക് ഭൂമിയാണ് സിവില്‍ സപ്ലൈസ്്് കോര്‍പ്പറേഷനുവേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തത്. ഇത് പിന്നീട് ചുറ്റുമതില്‍ നിര്‍മ്മിച്ച് മണ്ണിട്ട് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഏറെ നാള് കാടുപിടിച്ച് കിടന്ന പ്രദേശത്ത്് വിഎസ് അച്യൂതാനന്ദന് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഭക്ഷ്യമന്ത്രിയായിരുന്ന സി . ദിവാകരന് സപ്ലൈസ്്് കോപ്ലംക്സിന് ശിലാസ്ഥാപനം നടത്തി.എന്നാല്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ പിടിപ്പ് കേടുമൂലം കാര്യങ്ങള്‍ വീണ്ടും കാടുകയറി.ബിജെപി അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാട്ടുകാരും വിഷയം ചൂണ്ടിക്കാട്ടി പലതവണ നിവേദനം നല്‍കിയിരുന്നു.ഇതിന്റെ ഫലമായാണ് ഇപ്പോള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സാധ്യത തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: