മാനന്തവാടി: തലപ്പുഴ മക്കിമല വനത്തിനുള്ളില്‍ യാട്ടിനിറങ്ങിയ സംഘത്തെ വനപാലകര്‍ പിടികൂടി. തലപ്പുഴ മക്കിമല കളംതൊടിയില് നവീന്‍ 30, പുല്ലട്ട് വീട് റഷീദ് 35. മേലെ തലപ്പുഴ കോളനി സതീശന് 26 എന്നിവരാണ് പിടിയിലായത്. മക്കിമല ഉദ്യാന വില്ല ഉണ്ണി 39, അത്തിമല കോളനി രാജന് എന്നിവര്‍ വനപാലകരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ബുധനഴ്ച രാത്രിയില്‍ വടക്കേ വയനാട് വനം ഡിവിഷന് കിഴിലെ ബേഗുര്‍ റെയിഞ്ചിന് തലപ്പുഴ മക്കിമലയില്‍ നായാട്ട് നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ സതി ശനാണ് ഇവര്‍ക്ക് തോക്ക് നല്‍കിയതെന്ന് സൂചനയുണ്ട്. പിടിയിലായവരില്‍ നിന്ന് കത്തി, ടോര്‍ച്ച്, ഗണ്‍ പൗഡര്‍ എന്നിവയും പിടികൂടി. ഇവര്‍ കള്ള തോക്ക് ഉപയോഗിച്ചാണ് നായാട്ടിന് പോയതെന്ന് അന്വേഷണ സംഘം പറഞ്ഞു. രക്ഷപ്പെട്ട പ്രതികളെ പിടിച്ചാല്‍ മാത്രമേ കൂടതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു. എ.സി.എഫ് എം.വി.ജി. കണ്ണന്, ബേഗൂര്‍ റെയിഞ്ചര്‍ നജ്ജുമല് അമീന്, ഫോസ്റ്റര്‍ ജികേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: