കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി മുഖ്യാതിഥിയായി. സമൂഹ നന്മയാണ് ഇഫ്താറുകളുടെ ലക്ഷ്യമെന്നും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ വ്രതാനുഷ്ടാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. യൂസഫ് മുഹമ്മദ് നദ്വി ഇഫ്താര്‍ സന്ദേശം നല്കി. ഇഫ്താറുകള്‍ മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നദ്വി സന്ദേശ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ് സെക്രട്ടറി എ.എസ് ഗിരീഷ് അധ്യക്ഷനായ ചടങ്ങില്‍ എം കമല്‍, ജംഷീര്‍ കൂളിവയല്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സമീര്‍ ബത്തേരി സ്വാഗതവും കെ.എ അനില്‍കുമാര്‍ ചടങ്ങിന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: