കല്‍പ്പറ്റ:വയനാടിന്റെ മുപ്പതാമത് ജില്ലാ കളക്ടറായി എസ്.സുഹാസ് ചുമതലയേറ്റു. 2012 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം ഫോര്‍ട് കൊച്ചി സബ് കളക്ടറായിരുന്നു. തൊഴില്‍വകുപ്പില്‍ എംപ്ലോയ്മെന്റ് ഡയറക്ടര്‍, ഐ.ടി. ഡെപ്യൂട്ടി സെക്രട്ടറി, പ്ലാനിംഗ് ആന്റ് എകണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി, സി.ഡി.എം.യു. ഡയറക്ടര്‍, എന്‍.സി.ആര്.എം.പി. സ്റ്റേറ്റ് പ്രൊജക്ട് മാനേജര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കര്‍ണ്ണാടക സ്വദേശിയാണ്. അച്ഛന് സി.കെ.ശിവണ്ണ കര്‍ണ്ണാടക കേഡറിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശുഭ. ഭാര്യ ഡോ.വൈഷ്ണവി ഡെര്മസ്റ്റോളജിസ്റ്റാണ്. സബ് കളക്ടര്‍ വി.ആര്.പ്രേംകുമാര്‍, എ.ഡി.എം. കെ.എം.രാജു, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജില്ലാ കളക്ടറെ സ്വീകരിച്ചു. സ്ഥാനമേറ്റെടുത്ത ശേഷം കളക്ട്രേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു.. ചുമതല ഏല്ക്കുന്നതിനു മുമ്പ് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.എക്സിക്യുട്ടീവ് ഓഫീസര്‍ കെ സി സദാനന്ദന് ,മാനേജര്‍ പ്രേമചന്ദ്രന് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
എസ് സുഹാസ് ചുമതല ഏല്ക്കുന്നതിനു മുമ്പ് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു.എക്സിക്യുട്ടീവ് ഓഫീസര്‍ കെ സി സദാനന്ദന് ,മാനേജര്‍ പ്രേമചന്ദ്രന് എന്നിവര്‍ സമീപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: