പന്തളം: സ്കൂള്‍ കുട്ടികള്‍ക്ക് നിരോധിത പുകയില ഉല്പന്നങ്ങള് വില്‍പ്പന നടത്തിയ രണ്ടു പേര് ഷാഡോ പോലീസിന്റെ പിടിയില്‍. തുമ്പമണ്‍ വിജയപുരം ചന്ദ്രകാന്തത്തില്‍ ചന്ദ്രന്‍കുട്ടി നായര്‍, പന്തളം മെഡിക്കല്‍ മിഷന് ജംഗ്ഷനു സമീപം ഷമീര്‍ മന്‍സിലില്‍ സുബൈര്‍ ഖാന് മകന് ഷമീര്‍ (37) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രന്‍കുട്ടിയെ തുമ്പമണ്ണില്‍ നിന്നും ഷമീറിനെ പന്തളം ജംഗ്ഷനിലുള്ള കടയില്‍ നിന്നുമാണ് പിടികൂടിയത്. സ്കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കാനായി ഒളിപ്പിച്ചു വച്ചിരുന്ന നിരവധി പുകയില ഉല്പന്നങ്ങളും ഇവരില്‍നിന്നും പിടിച്ചെടുത്തു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സതീഷ് ബിനോയുടെ നിര്‍ദ്ദേശനുസരണം പന്തളം സിഐ സുരേഷ്. ആര്‍ന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: