കൊടുവായൂര്‍ : കഴിഞ്ഞദിവസം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ കൊടിമരം വെക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായ സംഭവം നിര്‍ഭാഗ്യകരമാണെന്ന് ഇന്നലെ നടന്ന സമാധന ചര്‍ച്ച വിലയിരുത്തി.
പുതുനഗരം പോലീസ് സ്റ്റേഷനില്‍ ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിം, കെ.ബാബുഎംഎല്എ എന്നിവര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഇരുകൂട്ടരും ധാരണയിലെത്തിയത്. ടൗണില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ ഉടന്‍ എടുത്തുമാറ്റുവാന്‍ തീരുമാനിച്ചു. പരിപാടിക്ക് പത്ത് ദിവസം മുന്‍പ് മാത്രമെ ഇവ സ്ഥപിക്കാവു. മൂന്ന് ദിവസം കഴിഞ്ഞാല്‍ എടുത്തുമാറ്റുകയും വേണം.
എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിനായി വി.എസ്.ശശീന്ദ്ര്ന്(ബിജെപി)കെ.ബി.രാജേഷ്(ആര്‍എസ്എസ്), രാജന്, കുട്ടുമണി(സിപിഎം) എന്നിവരെ ചുമതലപ്പെടുത്തി.
കുഴല്‍മന്ദം സിഐ സിദ്ദിഖ്, എസ്ഐ രജീഷ്പുതുനഗരം എസ്ഐ രാജന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, മണ്ഡലം ജന.സെക്രട്ടറി പി.ആര്.സുനില്‍, വി.എസ്.ശശീന്ദ്രന്, കെ.ബി.രാജേഷ്, കട്ടി എന്ന സുബ്രഹ്മണ്യന്, ആര്.ചിന്നകുട്ടന്‍, രാജന്, കുട്ടുമണി, എം.ചന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: