പാലക്കാട് : നഗരസഭ ഓഫീസ് സമ്പൂര്‍ണ സൗരോര്‍ജവത്കരണവും ചിത്രശലഭ പാര്‍ക്കിന്റെ ഉദ്ഘാടനവും ഇന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം ചെയ്യും.
രാവിലെ 11ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് അധ്യക്ഷയാവും. എം.ബി.രാജേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ സെക്രട്ടറി രഘുരാമന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.2016-17 വാര്‍ഷിക പദ്ധതിയില്‍ 45 ലക്ഷം രൂപയാണ് സോളാര്‍ പവര്‍ പ്ലാന്റിന് വകയിരുത്തിയിരിക്കുന്നത്.
ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി നടപ്പിലാക്കുന്നതിന് പ്രവൃത്തി ഇടെണ്ടര്‍ മുഖേന ഹൈക്കോണ്‍ ഇന്ത്യ എന്ന സ്ഥാപനം 30.45 ലക്ഷം രൂപയ്ക്കാണ് ഏറ്റെടുത്തിരിക്കുന്നത്. സോളാര്‍ സിസ്റ്റം ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദിപ്പിച്ച് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്കി ഓഫീസ് ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗിക്കുകയാണ് ലക്ഷ്യം.
നഗരസഭ ഷോപ്പിംങ് കോംപ്ലക്സിനു മുകളില്‍ 50 കി.വാട്ട് സോളാര്‍ പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കെല്‍ട്രോണ്‍, അനെര്‍ട്ട് എന്നിവരുടെ സഹായത്താടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ ഓഫീസിലെ മുന്‍വശത്തെ പൂന്തോട്ടത്തിലാണ് ചിത്രശലഭങ്ങളുടെ പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ആറ് വിവിധ തരത്തിലുള്ള ചെടികള്‍ നട്ടുപിടിപ്പിച്ചാണ് ചിത്രശലഭങ്ങളുടെ പാര്‍ക്ക് സജ്ജമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: