പാലക്കാട്: ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദളിത് തന്ത്രിയും മാതൃകുല ധര്‍മ്മരക്ഷാ ആശ്രമം മഠാധിപതിയുമായ ബിജു നാരായണ ശര്‍മ്മ ആശുപത്രി വിട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് അന്വേഷണം എങ്ങുമെത്തിയില്ല. പ്രതികളെ കണ്ടെത്താന്‍ പോലീസ് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്ന് ആശ്രമം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഏഴിനാണ് ബിജു ശര്‍മ്മക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്.മുഖത്തും,കഴുത്തിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആസൂത്രിത കൊലപാതക ശ്രമമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിച്ച ആദ്യ ദളിത് വിഭാഗക്കാരനായ തന്ത്രിയാണ് ഇദ്ദേഹം.പട്ടാമ്പി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.ജീവിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ദളിതര്‍ക്കും അവകാശമുണ്ടെന്നും,കേസന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ആശ്രമം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: