കാസര്‍കോട്: കുതൂര് കൊറഗഅജ്ജെ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവത്തിന് ക്ഷേത്ര പരിസരങ്ങളില്‍ തോരണങ്ങള്‍ കെട്ടുന്നതിന് സിപിഎം വിലക്ക്. ഭരണ ലഹരി കയറിയ സിപിഎമ്മുകാര്‍ ദേവസ്ഥാനത്ത് തോരണങ്ങള്‍ കെട്ടാനെത്തിയവരെ തടഞ്ഞുകൊണ്ട് അഴിഞ്ഞാടുകയായിരുന്നു. ഭരണം നമ്മുടേതാണ് ഓര്‍ത്തോ എന്ന് വിശ്വാസികള്‍ക്കു നേരെ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഇന്നലെ നടന്ന തെയ്യംകെട്ട് മോഹത്സവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ള വിശ്വാസികള്‍ തോരണങ്ങള്‍ കൊണ്ട് ക്ഷേത്ര വഴികള്‍ അലങ്കിരിച്ചിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി വരികയും, കെട്ടിയ തോരണങ്ങള്‍ നശിപ്പിക്കുകയും അഴിച്ചുമാറ്റുകയും ചെയ്തു. പോലീസുമായി ദേവസ്ഥാന ഭാരവാഹികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് വഴികളും മറ്റും തോരണങ്ങള്‍ കെട്ടി അലങ്കരിക്കാമെന്നും ഉത്സവം സമാപിക്കുന്ന ദിവസം രാത്രിയില്‍ തന്നെ ഇവ അഴിച്ചുമാറ്റാമെന്ന് തീരുമാനമെടുത്തിരുന്നു. പോലീസ് അനുമതിയോടുകൂടി വീണ്ടും അലങ്കരിക്കാനെത്തിയവരെ സിപിഎമ്മുകാര്‍ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാനായി ക്ഷേത്ര ഭാരവാഹികള്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ക്ഷേത്ര വിശ്വാസങ്ങള്‍ക്കു നേരെയുള്ള സിപിഎമ്മിന്റെ ഈ കടന്നുകയറ്റം പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത പ്രധിഷേധത്തിനിടയാക്കിയിട്ടുണ്ട്. തെയ്യംകെട്ട് മഹോത്സവത്തിനായി ദേവസ്ഥാനത്തിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ അങ്കരിക്കുന്നതിനെതിരെ സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പ് മത വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനും, അവഹേളിക്കുന്നതിനും തുല്ല്യമാണെന്ന് ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി കെജി മനോഹരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: