പാലക്കാട്: ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ് കുര്യന് ജൈനിമേട് സ്വീകരണം നല്കി.വിദ്വേഷം പരത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുവാനുള്ള പ്രതിപക്ഷ നീക്കം വിജയിക്കില്ലെന്ന് ജോര്‍ജ് കുര്യന് സ്വീകരണയോഗത്തില്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളോടും കേന്ദ്രസര്‍ക്കാരിന് ഒരേ സമീപനമാണുള്ളത്.
ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. അത് പ്രസംഗത്തിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് തെളിയിക്കുന്നത്.കേന്ദ്രസര്‍ക്കാരിനെതിരെ മറ്റൊരു ആരോപണവും ഉന്നയിക്കുവാന്‍ കഴിയാത്തതിനാലാണ് ഭക്ഷണത്തിന്റേയും മറ്റും പേരില്‍ വിവാദമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ വി.നടേശന് അധ്യക്ഷത വഹിച്ചു.
സിനിമാ സംവിധായകന് വി.എ.ശ്രീകുമാരമേനോന് അതുല്യ പ്രതിഭാ പുരസ്ക്കാരം നല്കി ആദരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി കെ.എ.സുലൈമാന്‍,മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധുരാജന്‍, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം,
കൗണ്‍സിലര്‍മാരായ ദിവ്യ, ജയന്തി രാമനാഥന്,ഗംഗ, ശ്രീമതി, സുമതി, എസ്.പി.അച്യുതാനന്ദന്, സൗമിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുലൂയിസ്, ഡോ.നന്ദകുമാര്‍, ജനാര്ദ്ദനന് പുതുശ്ശേരി, ജൈയ്നിമേട് വികസനസമിതി ഭാരവാഹികള്‍ പങ്കെടുത്തു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: