കാസര്‍കോട്: എല്ലാ മതസ്ഥര്‍ക്കും ആശ്രയ കേന്ദ്രമായി വര്‍ത്തിച്ച നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പയുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉറൂസിന് നാളെ തുടക്കമാവുമെന്ന് ഉറൂസ് കമ്മറ്റി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ മുതല്‍ 19 വരെയാണ് ഉറൂസ് നടക്കുന്നത്. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ഉറൂസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ ഒമ്പതിന് മഖാം പരിസരത്ത് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം.കുഞ്ഞാമു തൈവളപ്പ് പതാക ഉയര്‍ത്തും. രാത്രി ഒമ്പതിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. 17 ന് എ.പി.അബൂബക്കര്‍ മുസല്യാര്‍ കാന്തപുരം മുഖ്യാതിഥിയായിരിക്കും. 19 ന് രാവിലെ പതിനായിരങ്ങള്‍ക്ക് നെയ്ച്ചോര്‍ പൊതി നല്‍കുന്നതോടെ ഉറുസ് സമാപിക്കും. ഉറൂസിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പതിനൊന്ന് ദിവസവും മധുര പാനീയവും തബ്രൂ റൂഖും വിതരണ ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഉറുസ് കമ്മറ്റി പ്രസിഡന്റ് ഹാജി ബി.എം.കുഞ്ഞാമു തൈവളപ്പ്, ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ട്രഷറര്‍ എന്‍.എ ഹമീദ് നെല്ലിക്കുന്ന്, കുഞ്ഞാമു കട്ടപ്പണി, അബ്ദു തൈവളപ്പ്, ഹാജി പുന അബ്ദുല്‍ റഹ്മാന്, ബി.കെ.ഖാദര്‍, ഹനീഫ് നെല്ലിക്കുന്ന്, ഷാഫി എ നെല്ലിക്കുന്ന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: