മുംബൈ: ഐഡിബിഐ ബാങ്കിന്റെ ഡിസംമ്പറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ നഷ്ടം 2255 കോടി. തലേവര്‍ഷം ഇത് 2184 കോടിയായിരുന്നു. പലിശവരുമാനത്തില്‍ 45 ശതമാനത്തിന്റെ കുറവുണ്ടായി. തലേവര്‍ഷം 1556 കോടിയായിരുന്ന വരുമാനം 850 കോടിയായി. പലിശേതര വരുമാനത്തിലും കുറവുണ്ടായി. 578 കോടിയില്‍ നിന്ന് 551 കോടിയായി.
കഴിഞ്ഞ പാദത്തില്‍ കിട്ടാക്കടങ്ങള്ക്കുവേണ്ടിയുള്ള നീക്കിയിരുപ്പ് 2357 കോടിയാണ്. തലേവര്‍ഷം 1715കോടിയാണ്. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 35,245 കോടി. ഇതില്‍ നിഷ്ക്രിയ ആസ്തി 19,615 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: