കേരളത്തില്‍ സിപിഎമ്മിന്റെ സിംഗൂരാകുമോ വൈപ്പിന്‍. ബംഗാളില്‍ സിപിഎം ഒഴുകിപ്പോകാന്‍ ഇടയാക്കിയതിലൊന്ന് സിംഗൂരാണ്. എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമരത്തിന് ഒക്കത്ത് കുഞ്ഞുങ്ങളെയും ഏന്തിവന്ന സ്ത്രീകളെപ്പോലും ക്രൂരമായി ലാത്തിച്ചാര്‍ജു ചെയാന്‍ ആരാണ് അധികാരം കൊടുത്തത്.
ജനവിരുദ്ധത എന്ന മനോരോഗം ഉള്ളആളാണോ പാവപ്പെട്ട ജനത്തെ തല്ലിച്ചതക്കാന്‍ നേതൃത്വം കൊടുത്ത പോലീസ് മേധാവി യതീഷ് ചന്ദ്ര. ഇത്തരം പോലീസ് മാടമ്പിമാരെക്കൊണ്ടു ജനത്തെ ദ്രോഹിക്കാനാണു സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കേണ്ട ആളല്ല എന്നു ജനത്തിനും തീരുമാനിക്കേണ്ടി വരില്ലേ.
അതല്ല കേരളത്തില്‍ ഇടതുപക്ഷത്തിന്റെ അവസാനമുഖ്യമന്ത്രിയും കമ്മ്യൂണിസത്തിന്റെ അന്തകനും താന്‍ തന്നെ ആയിരിക്കണം എന്ന വാശിയിലാണു പിണറായി വിജയനെങ്കില്‍ മറ്റൊന്നും പറയാനില്ല.
വലിയ ക്രൂരതയായിപ്പോയി സഖാവേ. ജനത്തെ ആക്രമിക്കാനാണു പോലീസെങ്കില്‍ താങ്കളെന്തിനു ആഭ്യന്തരം കൈകാര്യം ചെയ്യണം. നിരവധി പോലീസ് മര്‍ദനം ഏറ്റ ശരീരമാണ് താങ്ങളുടേതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
ആ നിങ്ങള്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ കിട്ടിയതെല്ലാം ജനത്തിനിട്ടുതിരിച്ചു കൊടുക്കാമെന്നു തീരുമാനിച്ചോ. നിങ്ങളെ ഇരട്ടച്ചങ്കനെന്നു നിങ്ങളുടെ സഖാക്കള്‍ വിളിക്കുമ്പോള്‍ ഒറ്റച്ചങ്കന്പോലുമല്ല നിങ്ങളെന്നു കാണിച്ചു തരുന്നതാണ് സംഭവങ്ങള്‍ ഓരോന്നും.
സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയ പോലീസിനെതിരെ വി.എസ്.അച്യുതാന്ദന് പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വൈപ്പിനിലെ പോലീസ് നരനായാട്ടിനെക്കുറിച്ചും വി.എസ്.ശക്തമായി വിമര്‍ശിച്ചു കഴിഞ്ഞു.
പോലീസ് മേധാവി യതീഷ് ചന്ദ്രയെ സസ്പെന്റു ചെയ്യണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.സിപി ഐയും പോലീസ് അതിക്രമത്തിനെതിരാണ്.പ്രതിപക്ഷ പാര്‍ട്ടികളും എല്ലാജനവിഭാഗങ്ങളും വൈപ്പിന്കാര്ക്കൊപ്പമാണ്.അവര്‍ക്കെതിരെ സര്ക്കാരുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: