കാസര്‍കോട്: പ്ലാസ്റ്റിക്കിന് എതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ പരിസ്ഥിതി സമിതി തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളും പ്രവര്‍ത്തകരും ജനസംസ്കൃതി ഭക്ഷിണേന്ത്യന്‍ സാംസകാരികോത്സവത്തിന്റെ സംഘാടക സമിതിയുടെ മുഖ്യ പ്രവര്‍ത്തകരായിട്ടും വേദി അലങ്കരിച്ചത് പ്ലാസ്റ്റിക്ക് പൂച്ചെടികളും ഫഌക്സ് ബോര്‍ഡും കൊണ്ട്. വേദിക്ക് പിറകില്‍ തെയ്യത്തിന്റെ മുടിയുടെ രുപത്തില്‍ ഒരുക്കിയ ബാനറിലും ഉപയോഗിച്ചത് ഫഌക്സ്. എന്നാല്‍ ടൗണ്‍ ഹാളിലേക്ക് കടക്കുന്ന പ്രവേശന കവാടം ഒരുക്കിയത് ചേരിയും, ഓല, മടല് എന്നിവ ഉപയോഗിച്ചാണ്. പ്ലാസ്റ്റിക്കിനെതിരെയുള്ള പേരാട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പരിപാടികളില്‍ ഫഌക്സിന്റെ ഉപയോഗം കുറക്കാറാണ് പതിവ്. എന്നാല്‍ അതിനെതിരെ പ്രതികരിക്കുകയും ഒടുവില്‍ സ്വന്തം പരിപാടികള്‍ക്ക് പ്ലാസ്റ്റിക്ക് ഉപയോഗിച്ച സംഘാടകരുടെ ഇരട്ട താപ്പാണ് ഇവിടെ പ്രകടമാകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: