ബെംഗളൂരു: രാജ്യത്ത് 26 ഷോപ്പിങ് മാളുകള്‍ കൂടി ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ ഷോപ്പിങ് സ്ഥല വില്‍പ്പനയും കുത്തനെ ഉയരുമെന്നാണ് സൂചന. അഞ്ചുവര്‍ഷത്തിനിടെ ഷോപ്പിങ് സ്ഥലങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുക 2017ലാവുമെന്നാണ് കണക്കുകൂട്ടല്‍.
ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഈ വര്‍ഷം ഷോപ്പിങ്ങിനുള്ള സ്ഥലം ഏറ്റവും കുടുതല്‍ വിറ്റഴിയുക. 26 ലക്ഷം ചതുരശ്രയടിയുള്ള എട്ടു പുതിയ മാളുകള്‍ ഹൈദരാബാദില്‍ നിര്‍മിക്കുന്നുണ്ട്. അടുത്തുതന്നെ നിര്‍മാണം പൂര്‍ത്തിയാവും. ഇതുകൂടാതെ ബെംഗളുരുവില്‍ 20 ലക്ഷം ചതുരശ്രയടിയുടേയും ചെന്നൈയില്‍ 25 ലക്ഷം ചതുരശ്രയടിയുടേയും അഞ്ചു വീതം ഷോപ്പിങ് മാളുകള്‍ ഉടന്‍ തുടങ്ങും.
2016ഓടെ ചെറുകിട ഫ്ളാറ്റ് ഇടപാടുകള്‍ ഇ കൊമേഴ്സ് മേഖലയിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ ഇതുവഴിയുള്ള പാര്‍പ്പിട വില്പ്പനകളില് ഇപ്പോഴും മാന്ദ്യമാണ്. അതേസമയം വിദേശ നിക്ഷേപത്തില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഈ മേഖലയിലേക്ക് പണം ഒഴുകാനും ആരംഭിച്ചിട്ടുണ്ട്. 2017ല്‍ ആരംഭിക്കാനിരിക്കുന്നവയില് എല്‍ ആന്‍ഡ് ടി, നവി മുംബൈയിലെ സീ വുഡ്സ് മാള്‍, ചെന്നൈ വിര്ടുവസ് മാള്‍ എന്നീ വന്‍കിട മാളുകള്‍ ഉള്‍പ്പെടുന്നു.
2016ല്‍ നവി മുംബൈ മാളിലെ 10 ലക്ഷം ചതുരശ്രയടി 1450 കോടി രൂപയ്ക്കാണ് ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പ് വാങ്ങിയത്. വരുംവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വലിയവളര്ച്ചയ ുണ്ടാകുമെന്ന് ജെഎല്‍എല്‍ ഇന്ത്യ റീടെയ്ല്‍ മാനേജിങ് ഡയറക്ടര്‍ പങ്കജ് രഞ്ജന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: