കാസര്‍കോട്: ഭാരതത്തിന്റെ രാഷ്ടീയരംഗത്ത് ഏകാത്മ മാനവദര്ശനത്തിന്െ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ അനുസ്മരണവും സമര്‍പ്പണ നിധിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മുതലാളിത്തവും കമ്മ്യൂണിസവും കൊടികുത്തി വാഴുന്ന സമയത്ത് ഏകാത്മ മാനവദര്‍ശനത്തിന്റെ വക്താവായിട്ട് പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായ.ഏറെ വെല്ലുവിളികള്‍ നേരിടുമ്പോഴും ആദര്‍ശത്തില്‍ ഉറച്ചു നിന്ന് കാലത്തിന് മുന്നേ നടന്ന കര്മ്മയോഗിയായിരുന്നുഅദ്ദേഹം.
ഇന്ത്യയ്ക്ക് മൂല്യധിഷ്ഠിത രാഷ്ടീയത്തിന്റെ ആശയാദര്‍ശങ്ങള്‍ സമ്മാനിക്കുകയും ജീവിതത്തില്‍ അത് മുറുകെ പിടിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഏകാത്മ മാനവദര്‍ശനം എന്ന തത്വ സംഹിതയാണ് യഥാര്‍ത്തമായ ശരിയെന്ന് കാലഘട്ടം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മുതലാളിത്തവും കമ്മ്യൂണിസവും ഇന്ത്യയില്‍ പരാജയം നേരിട്ടത്. ഇവിടെയാണ് ദീന്‍ദയാല്‍ജിയുടെ ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നത്. ജനസംഘത്തിലൂടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്്ടീയത്തില് ഒന്നാമതാവാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ കൊണ്ട് മാത്രമാണ്.ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ദര്‍ശനം അടിസ്ഥാനമാക്കി ഭരണം നടത്താനും സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ നരേന്ദ്രമോദിക്കും ബിജെപിക്കും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ല ഖജാന്‍ജി ജി.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. അനിത ആര് നായിക്,ശ്രീലത, മനോഹരന്, ഹരീഷ് നാരംപാടി, ഗുരുപ്രകാശ് പ്രഭു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: