കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. രോഗികളെ കൊണ്ടുപോകുന്ന ലിഫ്റ്റാണ് രണ്ട് ദിവസമായി പണിമുടക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് രോഗികളെ ചുമന്നുകൊണ്ടാണ് അത്യാഹിത വിഭാഗത്തിലേക്കും ഓപ്പറേഷന് തിയേറ്ററിലേക്കും എത്തിക്കുന്നത്. ആശുപത്രിയുടെ അഞ്ചും ആറും നിലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ രണ്ട് ലിഫ്റ്റാണുള്ളത്. ആശുപത്രി ജീവനക്കാര്‍ക്കായുള്ള ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് ചെറുതായതിനാല്‍ രോഗികളെ കൊണ്ടുപോകാനാവുന്നില്ല. രോഗികള്‍ക്കായുള്ള ലിഫ്റ്റ് ഇടക്കിടെ പണിമുടക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ലിഫ്റ്റ് നന്നാക്കുന്നവര്‍ എത്തിയെങ്കിലും ഇതുവരേയും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇത് കാരണം രോഗികള്‍ക്കും പരിചാരകര്‍ക്കും വലിയ ദുരിതമാണ് ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: