കാഞ്ഞങ്ങാട്: നോട്ട് നിരോധനം ജനങ്ങളില്‍ സാമ്പത്തിക സാക്ഷരതയ്ക്ക് കാരണനായെന്ന് മന്ത്രി.ചന്ദ്രശേഖരന് പറഞ്ഞു. ഓള് കേരള ഇന്‍കം ടാക്സ് ആന്റ് സെയില്‍സ് പ്രക്ടീഷണേഴ്സ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് പുതിയൊരു സാഹചര്യം ഉണ്ടയിട്ടുണ്ട്. കൈയ്യിലുള്ള പണം എങ്ങനെ ചെലവൊഴിക്കണലെന്ന് ജനങ്ങള്‍ പഠിച്ചു. അതീവ ജാഗ്രതയോടെ ഉപയോഗിക്കാന്‍ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ കെ.കുഞ്ഞിരാമന് മുഖ്യാതിഥിയായിരിന്നു.നോട്ട് നിരോധനത്തെ എതിര്‍ത്തിട്ടില്ലെന്ന് നടപ്പാക്കിയ രീതിയെയാണ് എതിര്‍ത്തതെന്നും എംഎല്‍എ പറഞ്ഞു. വീട്ടില്‍ 6 ലക്ഷം രൂപ കൈവശം വെച്ചിരുന്ന വ്യക്തി സഹകരണ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാര്‍ഗം ആരാഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. കച്ചവടക്കാര്‍ സര്‍ക്കരിലേക്ക് അടക്കേണ്ട നികുതി എങ്ങനെ വെട്ടിക്കാമെന്ന് ജോലിയാണ് പ്രക്ടീഷണേഴ്സ് ചെയ്യുന്നത്. അതില്ലാതാക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ.ഡി തോമസ് അധ്യക്ഷത വഹിച്ചു. 25 വര്‍ഷത്തെ പ്രാക്ടീസുള്ള കേരളത്തിലെ ടാക്സ് പ്രാക്ടീഷണേഴ്സുമാരെയും കച്ചവടക്കാരായ സുരേഷ് കാസര്‍കോട്, പച്ചക്കറി സ്വാമി ഗുരുദത്ത് എന്നിവരേയും സമ്മേളനത്തില്‍ ആദരിച്ചു. അഹമ്മദ് ഷെരീഫ്, രാഘവന് വെളുത്തോളി, എവി.പ്രഭാകരന് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ഭാരവാഹികളെ തെരെഞ്ഞെടുക്കല്‍ എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: