പട്ടാമ്പി: വിളയൂര്‍ പഞ്ചായത്തിലെ എല്ലാ തരിശുനിലങ്ങളും നെല്‍കൃഷി യോഗ്യമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍. ആദ്യഘട്ടത്തില്‍ വള്ളിയത്ത് പാടശേഖര പരിധിയിലുള്‍പ്പെടുന്ന രണ്ട്ഏക്കര്‍ തരിശുപാടത്താണ് ഒന്നാം വിള നെല്‍കൃഷി ഇറക്കുന്നത്.
15 വര്‍ഷത്തോളം തരിശായി കിടന്ന പാടം പാട്ടത്തിനെടുത്തു കര്ഷകന് എം.കെ.വീരാന്കുട്ടിയാണ കൃഷിറക്കുന്നത്. ശ്രേയസ്സ് നെല്‍വിത്താണ് നടുന്നത്. ഇതിനുള്ള ഞാറ്റടിയും തയാറായി .പാഴ്മരങ്ങള്‍ മുറിച്ചു മാറ്റിയാണു നെല്‍കൃഷിക്കായി നിലമൊരുക്കുന്നത്. ഇത്തരത്തില്‍ തരിശായി കിടക്കുന്ന ഏക്കര്‍ കണക്കിനു പ്രദേശത്ത് നെല്‍കൃഷി ഇറക്കാനാണ് പഞ്ചായത്തും കൃഷിഭവനും ഒരുങ്ങുന്നത്.പൂര്‍ണ്ണമായും ജൈവവള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പാടങ്ങളില്‍ തൊല്ക്കെട്ടും, ഡെയ്ഞ്ച, ചാണകം എന്നിവ ഉപയോഗിക്കും.
കൃഷിയിലൂടെയാണ് പാടത്ത് തന്നെ വളര്‍ന്ന് പൂത്തൂ നില്ക്കുന്ന ഡെയ്ഞ്ചമണ്ണിനോടുചേരുകയാണ്. ഒരു ഏക്കര്‍ സ്ഥലത്തിന് പത്തു കിലോ ഡെയ്ഞ്ച വിത്ത് ആവശ്യമാണ്.ഹെക്ടറിനു എട്ട് ടണ്‍ ജൈവവളം ലഭിക്കുന്നതിനോടൊപ്പം മണ്ണില്‍ 40.80. കിലോ വരെ നൈട്രജന്‍ ലഭ്യതയും ഉറപ്പാക്കാം.
മണ്ണിന്റെ ഘടനയും പുഷ്ടിയും മെച്ചപ്പെടുത്തുന്നതിനും വിളവ് വര്‍ധിക്കുന്നതിനും ഡെയ്ഞ്ച പച്ചില വളച്ചെടികള്‍,ചാണകം എന്നിവ സഹായകമാകുമെന്നു വിളയൂര്‍ കൃഷി ഓഫീസര്‍ വി.പി.സിന്ധു പറഞ്ഞു. പഴയ കാല കാര്‍ഷിക രീതികള്‍ തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി വിളയൂര്‍ പഞ്ചായത്തിലെ 15 ഏക്കറില്‍ നെല്‍കൃഷി നേരത്തെതുടങ്ങി മുന്‍കാല കൃഷിയിടങ്ങളും കൃഷി രീതിയും പുനരുജ്ജീജീവിപ്പിക്കുകയാണ് ലക്ഷ്യം.ആദ്യഘട്ടത്തില്‍ പത്ത് ഏക്കര്‍ പാടത്താണു കൃഷി ഇറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: