ന്യൂദല്‍ഹി: മൊസാംബിക് ഗ്യാസില്‍ വീഡിയോകോണ്‍ ഗ്രൂപ്പിനുണ്ടായിരുന്ന 10 ശതമാനം ഓഹരികള്‍ ഒഎന്‍ജിസി വാങ്ങിയത് സംബന്ധിച്ച് കേന്ദ്ര ഓയില്‍ മന്ത്രാലയം നിരീക്ഷിക്കുന്നു. 250 കോടി ഡോളറിനാണ് ഒഎന്‍ജിസി ഓഹരികള്‍ വാങ്ങിയത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ 25 കോടി ഡോളറിനു മുകളിലുള്ള ഈ നിക്ഷേപത്തെ കുറിച്ച് കേന്ദ്രം നിരീക്ഷിക്കും.
ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒവിഎല്‍) വിദേശത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നതാണ്. ഇതിന്റെ ഭാഗമായി 2013 ജൂണിലാണ് വീഡിയോകോണില്‍ നിന്നും ഓഹരികള്‍ വാങ്ങിയത്. അതിനുശേഷം ഈ ഓഹരികള്‍ ഒവിഎല്ലിനും ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒഐഎല്‍) എന്നിവയ്ക്ക് 60: 40 അനുപാതത്തില്‍ വീതിച്ചു നല്‍കുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒഎന്‍ജിസി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തിന്റെ അംഗീകാരവും തേടിയിരുന്നു.
2012ല്‍ ദിനേഷ് കെ. സറഫ് ചെയര്‍മാനായിരിക്കുമ്പോഴാണ് വീഡിയോകോണിന്റെ പക്കലുള്ള ഷെയറുകള്‍ വില്ക്കാന് സമ്മതം അറിയിച്ച് മെയില്‍ അയച്ചതിനെ തുടര്‍ന്ന് അത് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: