ബന്തടുക്ക: പശുവിനെ പോലും ഭയക്കുന്ന രീതിയില്‍ കാസര്‍കോട് ജില്ലയില്‍ ഡിവൈഎഫ്ഐ അധപതിച്ചുവെന്ന് യുവമോച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍ പറഞ്ഞു. നാടന്‍ പശുക്കളെ സംഭരക്ഷിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ആ പശുക്കളെ സംരക്ഷിക്കണം എന്ന മുദ്രവാക്യം ഉയര്‍ത്തി കൊണ്ട് രാഷ്ട്രീയ ഇതര സംഘടനയായ ഒരു സാമൂഹിക സംഘടന പരിപാടി നടത്തിയതിനതിരെയുറഞ്ഞ് തുളളുകയും, അത് വര്‍ഗീയം എന്ന് ചിത്രികരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഡിവൈഎഫ്ഐ നിലപാട് ഭാരതീയ സംസ്കാരത്തോടുള്ള വെല്ലുവിളിയാണ്. പശുക്കളെ സംഭരക്ഷിക്കുന്ന സംഘടനകള്‍ക്കെതിരെയല്ല ഡിവൈഎഫ്ഐ വാളെടുക്കണ്ടത്. മനുഷ്യന്റെ നിത്യ ഉപയോഗ സാധനം ആയിട്ടുള്ള പശുവിന് പാലിന്റെ വില വര്‍ദ്ധിപ്പിച്ച സ്വന്തം സര്‍ക്കാറിനെതിരെയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കുറ്റിക്കോലില്‍ യുവമോര്‍ച്ചയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും, പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുന്നതിനും വേണ്ടി യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തില്‍ നടന്ന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരിന്നു അദ്ദേഹം.
യോഗത്തില്‍ വിജു പാലാര്‍ അദ്ധ്യക്ഷത വഹിച്ചു. ജയകുമാര്‍ മാനടുക്കം, രാധ കൃഷ്ണന് നമ്പ്യാര്‍, വിവേകാനന്ദന്, പ്രദീപ്, ദിലീപ്, ദാമോദരന്‍, ഷാജന്, ധര്‍മ്മാവതി, മഹേഷ് ഗോപാല്‍, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ടായി വിനോദിനെയും ജനറല്‍ സെക്രട്ടിയായി അരുണിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: