ബോവിക്കാനം: ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വാമന ആചാരിയുടെ കാര്‍ തീവെച്ച് നശിപ്പിക്കുകയും ജ്വല്ലറി ആക്രമിക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പൊവ്വല്‍ സ്വദേശി ചെമ്മു എന്ന സല്മാന് ഹാരിസി(27)നെയാണ് ആദൂര്‍ എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബോവിക്കാനത്ത് ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
ഇതിനിടയില്‍ പ്രകടനക്കാരില് ചിലര്‍ വാമന ആചാരിയുടെ ജ്വല്ലറി ആക്രമിക്കുകയും കാര്‍ തീവെച്ച് നശിപ്പിക്കുകയും ബിഎംഎസ് പ്രവര്ത്തകന് ഭരതരാജിന്റെ ഓട്ടോ റിക്ഷ തകര്‍ക്കുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: