ബദിയടുക്ക: ബിജെപി കുംബഡാജെ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ കയറി വധ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുംബഡാജെ പഞ്ചായത്തംഗവും ഹോട്ടലുടമയുമായ ഗോസാഡയിലെ സദാശിവറൈയുടെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ രാജേഷ്, നാരായണന് തുടങ്ങിയ ആറ് പേര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പ് കുംബഡാജെയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക നേരം സിപിഎം പ്രവര്‍ത്തകര്‍ അക്രമണം നടത്തിയിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായി മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം സദാശിവ റൈയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: