സിനിമാപ്രതിസന്ധിക്കുശേഷം ഇറങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വരവാണ് പ്രേക്ഷകര്‍ നല്‍കിയത്. നിറഞ്ഞ സദസില്‍ തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഓടുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഫുക്രി, എസ്ര തുടങ്ങിയ മലയാള ചിത്രങ്ങള്‍ ഇപ്പഴും നിറഞ്ഞ സദസില്‍ തന്നെ. ഇവ നിര്‍മ്മാണത്തിന്റെ പല ഇരട്ടി ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു.
പ്രേക്ഷകന് ആഗ്രഹിച്ചതോ ഇഷ്ടപ്പെട്ടതോ എന്നതിലുപരി മുഷിപ്പു കൂടാതെ കണ്ടിരിക്കാവുന്ന സിനിമകള്‍ എന്ന നിലയിലാണ് ഇവയുടെ വിജയം. മുന്തിരിവള്ളിക്കും എസ്രയ്ക്കുമാണ് കൂടുതല്‍ തിരക്ക്. എസ്ര കഴിഞ്ഞ ദിവസം ഇറങ്ങിയതേയുള്ളു. കുടുംബത്തിനു ഇമ്പമാകുന്ന കഥയും അതിനു ചേര്‍ന്ന അവതരണവും സര്‍വോപരി മോഹന്‍ ലാലിന്റെ മോഹിപ്പിക്കുന്ന അഭിനയ മികവും ഈ ചിത്രത്തെ പ്രേക്ഷകരെ പ്രിയപ്പെട്ടതാക്കുന്നു. വ്യത്യസ്തമായ ഒരു ഹൊറര്‍ പ്രമേയം സാങ്കേതിക മികവില്‍ നിര്‍മിച്ചതിന്റെ ഗുണമാണ് എസ്രയ്ക്കുള്ള തള്ളിക്കേറ്റം. മറ്റൊന്ന് ഈ ചിത്രത്തിന്റെ ഗംഭീരമായ പ്രമോഷന് വര്‍ക്കാണ്. ജോമോന്റെ സുവിശേഷങ്ങളും ഫുക്രിയും നേട്ടം കൊയ്തു കഴിഞ്ഞു.
ഈ നാലു ചിത്രങ്ങളും കാഴ്ച്ചക്കാരെ വീട്ടില്‍ നിന്നും തിയറ്ററിലെത്തിച്ചു. പ്രതിസന്ധിമൂലമുള്ള ഇടവേളയും പ്രേക്ഷകരെ സിനിമ വന്നു കാണാന്‍ പ്രേരിപ്പിച്ചു. കണ്ടവര്‍ മറ്റുള്ളവരോടു പറഞ്ഞ വാമൊഴി പരസ്യമാണ് വീട്ടില്‍ നിന്നും ആളെ തിയറ്ററിലെത്തിച്ചത്. കുറെക്കാലമായി കഥയില്ലായ്മയുടെ കുറ്റിയില്‍ തളയ്ക്കപ്പെട്ടിരുന്ന മലയാള സിനിമയ്ക്ക് കഥയുടെ ഒരു ശക്തി ഈ സിനിമകള്‍ നല്കിയെന്നതും വിജയത്തിന് കാരണമായി. പലരും പറഞ്ഞിരുന്ന ട്രെന്റ് വെറും താല്‍ക്കാലിക പ്രതിഭാസമാണെന്നും ബോധ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: