പുല്ലൂര്‍: പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ സംയുക്ത സമരസമിതി നാളെ പ്രഖ്യാപിച്ച ഉപരോധസമരം അഴിമതിക്കാരനായ സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ വേണ്ടിയാണെന്ന് ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ ഒരു വിഭാഗം കോണ്ഗ്രസ്സുകാര് സിപിഎമ്മിനെ കൂട്ടുപിടിച്ച് സംസ്കൃതിയുടെ പേരില്‍ സംയുക്ത സമരസമിതി ഉണ്ടാക്കിയിരിക്കുന്നത്. ബാങ്കില്‍ അഴിമതിയും സ്വജനപക്ഷപാതവും കണ്ടതിന്റെ പേരില്‍ സെക്രട്ടറിയെ സസ്പന്റ് ചെയ്യുകയും അന്നത്തെ ഭരണ സമിതി പ്രസിഡന്റ് വിനോദ് കുമാര്‍ പള്ളയില്‍ വീടിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി. ഇതിന്റെ പേരില്‍ ബോര്‍ഡിലെ ഒരു വനിതാ അംഗത്തിനെ കയ്യേറ്റം ചെയ്തതില്‍ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. സെക്രട്ടറി നടത്തിയ അഴിമതികള്‍ ജെ.ആറിന്റെ ഇന്സ്പക്ഷന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മിനുട്സ് ബുക്ക് തിരുത്തുക, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മെമ്പര്‍ഷിപ്പ് കൊടുക്കത്തതിനും, 201314 വര്‍ഷം വളം വിറ്റ വകയില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തി സഹകരസംഘം ജീവനക്കാരുടെ ഭവന വായ്പാ പരിധി 2 ലക്ഷം എന്നിരിക്കെ യാതൊരു ഈടും നല്‍കാതെ 5 ലക്ഷം രൂപ വായ്പ നല്കി, ബാങ്കിന് മുകളില്‍ ഷീറ്റ് ഇട്ടതിന്റെ പേരില്‍ 1.25 ലക്ഷം രൂപ മുക്കിയത് ഉള്‍പ്പെടെ അഴിമതികള്‍ നിരവധിയാണ്. അച്ഛന് ഡയറക്റ്ററായിരിക്കെ മകനെ അറ്റന്റര്‍ പോസ്റ്റല്‍ നിയമിച്ചതിന്റെ കഥകള്‍ പുറത്ത് വരാനിരിക്കുന്നതെയുള്ളൂ. ഈ അഴിമതികളൊക്കെ മറച്ചു വച്ചു കൊണ്ടാണ് സിപിഎമ്മിനെ കൂട്ടുപിടിച്ചു കൊണ്ട് കോണ്‍ഗ്രസ് കള്ളപ്പണ മുന്നണിയുണ്ടാക്കി സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ ബാങ്കിനെതിരെ ഉപരോധ സമരം നടത്തുന്നത്. ഇത്തരം അഴിമതിക്കാരെ സംരക്ഷിച്ചു കൊണ്ട് ഇരുമുന്നണികളും ചേര്‍ന്ന് ബാങ്കിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: