ടോക്കിയോ: ജപ്പാനിലെ ബഹുരാഷ്ട്ര കമ്പനിയായ തോഷിബ കമ്പനിയുടെ ചെയര്മാന് ഷിഗനോരി ഷിഗ രാജിവച്ചു.
ആണവനിലയ നിര്‍മാണരംഗത്തുള്ള സിബി ആന്‍ഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്തതു വഴി തോഷിബയ്ക്കുണ്ടായ വന്‍നഷ്ടം മൂലമാണ് രാജി.
അമേരിക്കന്‍ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് വഴിയായിരുന്നു സിബി ആന്‍ഡ് ഐ സ്റ്റോണ്‍ കമ്പനിയെ ഏറ്റെടുത്തത്. ഇതുമൂലം 630 കോടി ഡോളര്‍(42000 കോടി രൂപ) നഷ്ടമാണ് തോഷിബയ്ക്ക് വന്നത്. ഷിഗ കമ്പനി എക്സിക്യൂട്ടീവ് ആയി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ആണവോര്‍ജ ബിസിനസിലുണ്ടായ ഭീമമായ നഷ്ടം മൂലം പാപ്പരാകുന്നത് ഒഴിവാക്കാന്‍ തോഷിബ കമ്പ്യൂട്ടര്‍ ചിപ് ബിസിനസ് വില്ക്കാന് തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ കമ്പ്യൂട്ടര്‍ ചിപ് ബിസിനസ് വില്‍ക്കാനാകുമെന്നാണ് തോഷിബ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: