മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ വീരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി 24ന് പ്രദര്‍ശനത്തിനെത്തും. ഹൃഥ്വിക് റോഷന് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വീരം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.
പതിമൂന്നാം നൂറ്റാണ്ടിലെ വീരേതിഹാസ നായകനായ ചന്തുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചന്തുവായി കുനാല്‍ കപൂറാണ് സ്ക്രീനിലെത്തുക. ഷേക്സ്പിയറിന്റെ നാടകങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും നവരസങ്ങളുടെ പരമ്പരയില്‍ സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവയ്ക്കു ശേഷമുള്ള അഞ്ചാമത്തെ ചിത്രവുമാണ് വീരം.
ചന്ദ്രകലാ ആര്‍ട്സിന്റെ ബാനറില്ചന്ദ്ര മോഹന്‍പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ദോഹ പ്രവര്‍ത്തന മേഖലയാക്കിയ രണ്ടു പ്രവാസി മലയാളികളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തും സംസാരവിഷയമായ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വീരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: