ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഡിഎല്‍എഫിന്റെ ലാഭത്തില്‍ 46 ശതമാനം ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പദത്തിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാം പാദത്തില്‍ കമ്പനിയ്ക്ക് 98.1 കോടിരൂപയുടെ ലാഭമാണ് ഉണ്ടായത്. കഴിഞ്ഞ കൊല്ലം ഇതേ പാദത്തില്‍ ഇത് 182.1 കോടി ആയിരുന്നു.
മൊത്ത വരുമാനത്തില്‍ മുപ്പത് ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ കൊല്ലത്തെ 3110 കോടിയില്‍ നിന്ന് 2178 കോടിയായാണ് വരുമാനം കുറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത് മാസം 11 ദശലക്ഷം ചതുരശ്ര അടിയുടെ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കമ്പനി കൈമാറിക്കഴിഞ്ഞു.19 ദശലക്ഷം ചതുരശ്ര അടി നിര്‍മാണത്തിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: