കാസര്‍കോട്: രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കേന്ദ്രഫീല്ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ്, മധൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് മുതല്‍ ആരോഗ്യ കുടുംബക്ഷേമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.
ഇന്ന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ ആയുര്‍വ്വേദ വിഭാഗം ഡിഎംഒ ഡോ. എ.വി.സുരേഷ് കുമാര്‍ രോഗങ്ങള്‍ തടയേണ്ടതിന് അവലംബിക്കേണ്ട സുരക്ഷിതമായ ഭക്ഷണ രീതികളെക്കുറിച്ച് ക്ലാസ്സെടുക്കും.
നാളെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസ്സെടുക്കും. 18 ന് രാവിലെ ഒമ്പത് മണി മുതല്‍ മുതല്‍ മധൂര്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജില്ലാ ആയുര്‍വ്വേദ, അലോപ്പതി ഡിഎംഒ മാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: