കാസര്‍കോട്: കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ തന്നെ പദ്ധതികള്‍ പാസ്സാക്കിയെന്ന കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിമിന്റെ പ്രഖ്യാപനം ജനാധിപത്യ രീതിയല്ലെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി പറഞ്ഞു.
ഇത്തരത്തില്‍ പാസ്സാക്കിയെന്ന് പറഞ്ഞ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ചെയര്‍പേഴ്സണ്‍ ഇറങ്ങി പോകുന്നതിലൂടെ മുസ്ലിംലീഗ് അംഗങ്ങള്‍ക്ക് കൂടുതല്‍ അഴിമതികള്‍ക്ക് കളമൊരുക്കുകയാണ് ചെയ്യുന്നത്.
ബിജെപി ഉന്നയിച്ച അഴിമതി സംബന്ധമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി വ്യക്തതയുണ്ടാക്കാതെ ചെയര്‍പേഴ്സണ്‍ ഒളിച്ചോടുകയാണ്. പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാതെ ധിക്കാരപരമാമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ചെയര്‍പേഴ്സണ്‍ ജനാധിപത്യ സംവിധാനങ്ങളെ തന്നെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: