തൃക്കരിപ്പൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികകളുടെ സമരത്തെ തുടര്‍ന്ന് തൃക്കരിപ്പൂര്‍, പിലിക്കോട്, ചെറുവത്തൂര്‍ തുടങ്ങിയ കാസര്‍കോട് ജില്ലയിലെ പെട്രോള്‍ പമ്പ് പരിസരങ്ങളില്‍ ഗതാഗതക്കുരുക്കും വാക്കേറ്റവും. ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂരിലെ ചൊവ്വേരി, തങ്കയം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയ ബസ്സുകളടക്കമുള്ള വാഹനങ്ങളുടെ നീണ്ട നിര ഗതാഗത തടസമുണ്ടാക്കി. ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടായിട്ടും പലയിടത്തും വാഹന ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ക്യുവില്‍ നില്ക്കുന്ന വാഹനത്തെ മറികടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതാണ് ബഹളത്തിന് കാരണമാവുകയാണ്. ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് പടിഞ്ഞാറു ഭാഗത്തുള്ള കുഴിഞ്ഞിടി പമ്പില്‍ നിറഞ്ഞു നിന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് കാരണം റോഡ് ഏറെ സമയം ബ്ലോക്കായി. മട്ടലായി പമ്പില്‍ നേരത്തെ തന്നെ സ്റ്റോക്കില്ലെന്ന ബോര്‍ഡ് തൂക്കിയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: