രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ റോഡു വികസനം ഫഌക്സ് ബോര്ഡുകളിലൊതുങ്ങുന്നു. കാഞ്ഞങ്ങാട് -പാണത്തൂര്‍ പാതയില്‍ ഏഴാം മൈല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള മെക്കാഡം ടാറിങ് പ്രവൃത്തികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി കാഞ്ഞങ്ങാട് നിയോക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തു കമ്മിറ്റികള്‍ സംയുക്തമായാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് എന്‍.മധു അറിയിച്ചു. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ എഴാം മൈല്‍ മുതല്‍ പാണത്തൂര്‍ വരെ മെക്കാഡം ടാറിങ്ങിനായി തുക അനുവദിച്ചെങ്കിലും പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല.
റോഡ് നവീകരണത്തിനു ഫണ്ട് അനുവദിച്ചതായി ടൗണുകളില്‍ വര്‍ഷങ്ങളായി കാണുന്ന ഫഌക്സ് ബോര്‍ഡുകള്‍ മാത്രമാണു സര്‍ക്കാരിന്റെ വികസനം. ജനങ്ങള്‍ക്കു ഏറെ പ്രതീക്ഷ നല്കി ഏഴാംമൈല്‍ മുതല്‍ പൂടംകല്ല് വരെ മെക്കാഡം ടാറിങ്ങിനായി 15 കോടി അനുവദിച്ചു ടെണ്ടര്‍ നടപടി പൂര്ത്തികരിച്ചിട്ടുതന്നെ മാസങ്ങളായെങ്കിലും പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. അനാവശ്യ കാര്യങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നു എല്‍ഡിഎഫ് സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ മറന്നുപോകുന്നു. പിണറായി സര്‍ക്കാരിന്റെ മലയോര അവണനയെകുറിച്ചു സിപിഎമ്മിന്റ പനത്തടി ഏരിയ നേതൃത്വത്തിനും മിണ്ടാട്ടമില്ല.
പൂടംകല്ലു മുതല്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ വികസനത്തിനു തുക അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാത്തതിനാലാണു പൂടംകല്ലു വരെയുള്ള പ്രവൃത്തികള്‍ വൈകുന്നതിനു കാരണമായി പറയുന്നത്.
കുദ്രോളി ഗ്രൂപ്പാണു ടെണ്ടര്‍ എടുത്തിരിക്കുന്നത്. എട്ടുകോടിക്കു മുകളിലുള്ള ജോലികള്‍ ടെണ്ടര്‍ കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്ന നിയമവും പ്രവൃത്തികള്‍ക്കു തടസമാകുന്നതായും പറയുന്നു. ഇത്തര തടസവാദങ്ങള്‍ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. ജില്ലയ്ക്കു ഒരു മന്ത്രിയുണ്ടായിരുന്നിട്ടും വികസന നടക്കാത്തത് മലയോരത്തോടുള്ള അവഗണനയാണ്. കേരളത്തിലെ റോഡുകളും തുറമുഖങ്ങളും വികസിപ്പിക്കാന്‍ 5 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്നറിയിച്ചിരുന്നെങ്കിലും ഇതു വാങ്ങിച്ചെടുക്കാനാവശ്യമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ബിജെപി സര്‍ക്കാരെന്ന രാഷ്ട്രീയ അയിത്തം കല്‍പ്പിച്ച് കേന്ദ്ര വിഹിതം വേണ്ടെന്നു വയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് വഞ്ചനയാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍-മടിക്കേരി റോഡ് നാലുവരി പാത പ്രവര്‍ത്തനവും എങ്ങുമെത്താത്ത നിലയിലാണു. ഏഴാംമൈല്‍ മുതല്‍ പൂടംകല്ലു വരെയുള്ള ഭാഗത്തെ മെക്കാഡം ടാറിങ് മാര്‍ച്ചു 31 നകം ആരംഭിക്കാത്ത പക്ഷം കാസര്‍കോട് പൊതുമരാമത്ത് വകുപ്പ്് ഓഫിസ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പൊതുമരാമത്തു ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതടക്കമുള്ള ശക്തമായ ജനകീയ സമരമുറകള്‍ സ്വീകരിക്കുമെന്നു ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: