ന്യൂദല്‍ഹി: പ്രകൃതിവാതക വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ദ്ധനയുണ്ടാകുമെന്ന് സൂചന. വില എട്ട് ശതമാനം വരെ വര്‍ദ്ധിക്കാനാണ് സാധ്യത. അമേരിക്കന്‍ ഹെന്റി ഹബ്ബിലടക്കം വില വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് നടപടി.
വൈദ്യുതി ഉത്പാദനത്തിനും വളം നിര്‍മാണത്തിനും പെട്രോകെമിക്കല്‍ നിര്‍മാണത്തിനും വാഹനങ്ങളിലെ സിഎന്‍ജി നിര്‍മാണത്തിനുമാണ് പ്രകൃതി വാതകം പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ട് കൊല്ലത്തിനിടെ ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് പ്രകൃതി വാതകത്തിന് വില കൂടുന്നത്.
ആറ് മാസം കൂടുമ്പോള്‍ വില പുനര്‍ നിര്‍ണയിക്കാനും ധാരണയായിട്ടുണ്ട്. നിര്‍മാണ ചെലവ് വളരെകൂടുതലായതിനാല്‍ കമ്പനികള്‍ ഇപ്പോള്‍ വലിയ നഷ്ടം നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: