കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് സംഘടിപ്പിച്ച ഡിജിറ്റല്‍ ഇന്നവേഷന്‍ സമ്മിറ്റ് രണ്ടാം പതിപ്പിലെ അഞ്ച് വിജയികളെ പ്രഖ്യാപിച്ചു. രണ്ടു വിജയികള്‍ ബംഗളുരുവില്‍ നിന്നാണ്. മൂന്നു വിജയികള്‍ ദല്‍ഹി, മുംബൈ, ഇസ്രയേലിലെ ടെല്‍അവീവ് എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
തങ്ങള്‍ വികസിപ്പിച്ചെടുത്ത നൂതന മാതൃകകള്‍ സാങ്കേതിക, ബിസിനസ്, സുരക്ഷ, ഒത്തുനോക്കല് വിലയിരുത്തലുകള്‍ക്ക് ശേഷം ബാങ്കില്‍ പ്രയോജനപ്പെടുത്താന്‍ വിജയികള്‍ക്ക് അവസരം ലഭിക്കും.
ഉന്നത നിലവാരത്തിലുള്ള ലോകോത്തര സാങ്കേതിക വിദ്യകളുടെ സമാഹാരം നേടുകയായിരുന്നു സമ്മിറ്റിന്റെ ലക്ഷ്യമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് കണ്ട്രി ഹെഡ് നിതിന്‍ ഛഗ് അഭിപ്രായപ്പെട്ടു.
സമ്മിറ്റിന്റെ രണ്ടാംപതിപ്പില്‍ 113ലേറെ എന്‍ട്രികളാണ് ബാങ്കിന് ലഭിച്ചത്. ഇതില്‍ ഇസ്രയേല്‍, യു.എസ് തുടങ്ങിയ ആഗോള ടെക്നോളജി ഹബ്ബുകളില്‍ നിന്നുള്ള ഏഴ് കമ്പനികളും ഉള്‍പ്പെടുന്നു. 113ല്‍ നിന്നും 42 അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ പ്രത്യേക ജൂറി പാനലിന് മുന്നില്‍ അവതരണത്തിന് ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: