ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂല്യം 2025ഓടെ അഞ്ച് അഞ്ചു ലക്ഷം കോടി ഡോളറിലെത്തുമെന്ന് മോര്ഗന്സ്റ്റാന്ലിയുടെ റിപ്പോര്‍ട്ട്.
നിലവില്‍ ഇത് 2.2.ലക്ഷം കോടി ഡോളറാണ് രാജ്യത്തിന്റെ ആസ്തി. മൊത്ത ആഭ്യന്തര ഉത്പാദനക്കണക്കില്‍ ഇന്ത്യ ഏഴാമത്തെ സമ്പന്ന രാജ്യവുമാണ്. അതേസമയം രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം തീരെ കുറവാണെന്നും മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1700 ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുളള ഇന്ത്യ വളര്‍ന്ന് വരുന്ന സാമ്പത്തിക ശക്തികളായ ചൈന, റഷ്യ,ബ്രസീല്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മെക്സിക്കോ, തുര്‍ക്കി എന്നിവയ്ക്ക് പിന്നിലുണ്ട്.
സര്‍ക്കാരിന്റെ നയങ്ങളും ആഗോളവത്ക്കരണവും അനുകൂല ഘടകങ്ങളാണ്. 2025ഓടെ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തില്‍ 125ശതമാനം വര്‍ദ്ധനയുണ്ടാകുമെന്നും മോര്ഗന് സ്റ്റാന്‍ലി വിലയിരുത്തുന്നു. ഇതോടെ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 3650 ഡോളറാകും.
രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വളരെ ഉയര്‍ന്ന തോതിലാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യവും വ്യാപകമായുണ്ട്.
ഉത്പന്ന വിപണിയ്ക്ക് രാജ്യത്തെ ജനസംഖ്യ ഏറെ അനുകൂലമാണ്. അതേസമയം മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയ്ക്ക് ജനസംഖ്യാ വര്‍ദ്ധന മാത്രം പോരാ. തൊഴില്പ്രായത്തിലുളള ജനസംഖ്യയെ മതിയായ വിധത്തില്‍ വൈദഗ്ദ്ധ്യമുളളവരാക്കിയാല് മാത്രമേ ആഗോളരംഗത്തെ കിടമത്സരത്തെ നേരിടാനാകൂ. യുവാക്കള്‍ക്കും വിദഗ്ദ്ധര്‍ക്കും ആവശ്യമായ തൊഴിലവസരങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്. ഇതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയും അവസരവും എന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: