കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്റര്‍പ്രൈസസ് സേവനദാതാക്കളായ ടാറ്റാ ഡോകോമോ ബിസിനസ് സര്‍വ്വീസസ്, കേരളത്തിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ വിപുലപ്പെടുത്തുന്നു.
എംപിഎല്‍എസ്, എക്സ്വിപിഎന്, എസ്ഐപി ട്രങ്ക്, ടോള്‍ ഫ്രീ സേവനങ്ങള്‍, കോള്‍ രജിസ്റ്റര്‍ സേവനങ്ങള്‍, ഹോസ്റ്റഡ് ഇന്ററാക്ടീവ് വോയ്സ് റെസ്പോന്സസ്, ട്രാക്കിംഗ് സൊല്യൂസന്സ്, ഐടിഎഎഎസ് ഉല്‍പ്പന്നങ്ങളായ ഡിജിറ്റല്‍ സര്‍വേ, ലൈവ് ചാറ്റ്, ഡോക്യുമെന്റ് മാനേജ്മെന്റ് തുടങ്ങിയവയാണ് വിപണിയില്‍ ലഭ്യമാക്കുന്നത്.
കൊച്ചിയില്‍ നടന്ന, ഉപഭോക്തൃ ഇടപെടല്‍ സംരംഭമായ ഡൂ ബിഗ് ഫോറത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഐടി, ബിഎഫ്എസ്ഐ, ടെക്സ്റ്റയില്‍സ്, ജെംസ് ആന്റ് ജൂവലറി, സ്റ്റാര്‍ട്ട് അപ്സ്, ടൂറിസം, ട്രാന്‍സ്പോര്‍ട്ടേഷന്‍സ്, ഹെര്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടാറ്റാ ഡോകോമോ ബിസിനസ് സര്‍വ്വീസസിന്റെ സൗത്ത് എസ്എംഇ ഓപ്പഷേന്‍ വൈസ് പ്രസിഡന്റ് ജോയ്ജീത്ത് ബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: