പാലക്കാട്: ഇല്ലാത്ത നികുതി കുടിശികയുടെ പേരില്‍ ദളിത് കുടുംബത്തിന് വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ കുടിയിറക്ക് ഭീഷണി.
ആലത്തൂര്‍ വീഴുമല അലക്സ് കുണ്ടില്‍ താമസിക്കുന്ന ദളിത് കുടുംബത്തില്‍പ്പെട്ട ഗോപിക്കും കുടുംബത്തിനുമാണ് ഈ ദുരന്തം. ഉപജീവനമാര്‍ഗ്ഗമെന്ന നിലയില്‍ 2010 മാര്‍ച്ച് 22ന് ആലത്തൂര്‍ സെയില്‍സ് ടാക്സ് ഓഫീസില്‍ നിന്ന് കോഴിഫാം തുടങ്ങുന്നതിന് രജിസ്ട്രേഷന് എടുത്ത്ഫാം തുടങ്ങി. രണ്ട് ബാച്ച് കോഴി കൃഷി നടത്തിയതിന് ശേഷം നഷ്ടത്തെ തുടര്‍ന്ന് ഫാം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പ്രാവശ്യം കോഴി കൃഷി നടത്തിയതിന് നികുതിഅടച്ചിട്ടും ഇനി രണ്ട് ബാച്ച് കുടൂതല്‍ കോഴി കൃഷി ചെയ്തിട്ടുണ്ടെന്നും ഇതിന്റെ കൂടി നികുതി അടക്കണമെന്നാവശ്യപ്പെട്ട് സെയില്‍സ് ടാക്സ്ഉദ്യോഗസ്ഥര് ഭീഷണി മുഴുക്കുകമാത്രമല്ല വീട് ജപ്തി ചെയ്യുന്നതിന് തയ്യാറായിരിക്കുകയാണെന്ന് ഗോപി പത്രസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് ബാച്ചുകളിലായി 2500 ഓളം കോഴികളെ വളര്‍ത്തുകയും ഇതിന് നികുതി അടച്ച രശീതിയുമുണ്ട്. എന്നിട്ടും ഇപ്പോള്‍ കുടിശിക അടക്കം 16 ലക്ഷത്തോളം രൂപ അടക്കണമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ വില്ലേജ് ഓഫീസ് മുഖാന്തിരം വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് പറഞ്ഞ് നോട്ടീസ് ലഭിച്ചു.
ഇതിന് പുറമെ വടക്കഞ്ചേരി ധനലക്ഷ്മി ബേങ്കില്‍ നിന്ന് സുഹൃത്ത് കോഴി കൃഷി ചെയ്യുന്ന സ്ഥലം ഈട് വെച്ച് 10.50 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്. സുഹൃത്ത് മൂന്ന് ലക്ഷം രൂപ തന്നെ ബാക്കിതുകയുമായി മുങ്ങുകയായിരുന്നുവത്രെ. ഈ തുക തിരിച്ച് പിടിക്കുന്നതിന് ബാങ്കും ജപ്തിയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതിനല്കിയെങ്കിലും അനുകൂലമായ നടപടിയില്ല. ഇല്ലാത്ത നികുതിയുടെ പേരില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ പീഡനം നിര്‍ത്തണമെന്നും അല്ലാത്തപക്ഷം ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ആത്മഹത്യചെയ്യേണ്ടി വരുമെന്ന് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: