പാലക്കാട്: പാലക്കാടിനെ വയോജനസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ആവിഷ്കരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു.
വയോജനസംരക്ഷണ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹികനീതി വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.
വയോജനങ്ങള്‍ക്കായി ജില്ലയില്‍ 13 സ്നേഹവീടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും ജില്ലയിലെ തെരെഞ്ഞെടുത്ത അഞ്ച് ഗ്രാമപഞ്ചായത്തുകളെ വയോജന സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രായമായവരെ വൃദ്ധസദനങ്ങളിലാക്കുന്ന പ്രവണത കൂടി വരുകയാണ്.നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി.ലൈല, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശശികുമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: