ന്യൂദല്‍ഹി: എണ്ണയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ 7,327 കോടി ചെലവിടാന്‍ എണ്ണ പ്രകൃതി വാതക കമ്മീഷന് തീരുമാനിച്ചു. പടിഞ്ഞാറന്‍ തീരത്തിനടുത്തുള്ള ആര് സീരീസ് എണ്ണപ്പാടങ്ങളിലാകും ഖനനം ഊര്‍ജ്ജിതമാക്കുക. പ്രതിദിനം 14,500 വീപ്പ എണ്ണയുല്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഇതുവഴി എണ്ണഇറക്കുമതി കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെകണക്കുകൂട്ടല്. അഞ്ച് എണ്ണപ്പാടങ്ങളിലാകും ഉല്‍പ്പാദനം കൂട്ടുക. നാലെണ്ണം പടിഞ്ഞാറന്‍ തീരത്തും ഒന്ന് ഗുജറാത്തിലെ കാംബി തടത്തിലും. ഈ വര്‍ഷം മൊത്തം 29,967 കോടി രൂപയാണ് എണ്ണഖനനത്തിന് ചെലവിടുക.
കൃഷ്ണ ഗോദാവരി തടത്തില്‍ രണ്ട് പാടങ്ങള്‍ വികസിപ്പിക്കാന്‍ 5003 കോടി ഡോളര്‍ മുടക്കാന്‍ ഒഎന്‍ജിസി കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു.2022 ആകുമ്പോഴേക്കും എണ്ണഇറക്കുമതി പത്തു ശതമാനം കുറയ്ക്കാനാണ് കേന്ദ്രലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: