തായ്വാന് ആസ്ഥാനമായ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്ടിസി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എച്ച്ടിസി യു 11 ഇന്ന് ഇന്ത്യന്‍ വിപണിയിലവതരിപ്പിക്കുന്നു. വശങ്ങളില് മര്‍ദ്ദം താങ്ങാനുളള കഴിവുളളതു കൊണ്ട് ‘സ്ക്വീസി’ ഫോണ്‍ എന്നാണ് ഈ മോഡല്‍ അറിയപ്പെടുന്നത്.
എച്ച്ടിസി യു 11-ല്‍ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍, 4GB റാം, 64 / 128GB ഓണ്‍ബോര്‍ഡ് സ്റ്റോറേജ് എന്നിവയുണ്ട്. ഓട്ടോ ഫോക്കസുളള 12MP ക്യാമറ BSI സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ എഫ് / 1.7 അപ്പെര്‍ച്ചര്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷ് എന്നിവയുയോടു കൂടിയതാണ്.
3000mAh ബാറ്ററി എളുപ്പത്തിലുളള ചാര്ജിഗിനു സഹായിക്കുന്നു. യു അള്‍ട്രായെ പോലെ തന്നെ U11-ല്‍ 3.5 മില്ലീമീറ്റര്‍ ഹെഡ്സെറ്റ് ജാക്കും അഡാപ്റ്ററുമുണ്ട്. വശങ്ങളില് മൈക്രോസെന്സര് സംവിധാനവുമുണ്ട് സ്ക്വീസിയില്. വില സംബന്ധിച്ച വിശദാംശങ്ങള്‍ ലോഞ്ചിങില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: