ഭീകരതയ്ക്കെതിരെ ബ്രിട്ടനും ഫ്രാന്‍സും പുതിയൊരു ആക്ഷന്‍ പ്ളാനിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പാരീസില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി.
ഇരു രാജ്യങ്ങളിലും തുടര്‍ച്ചയായി ഭീകരാക്രമണം ഉണ്ടുകുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും സംയുക്ത പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്.
വെറുപ്പിന്റെയും ഭീകരതയുടേയും വിഷവിത്തുകള്‍ യുവമനസിലേക്കു കൂടുതല്‍ കുത്തിവെക്കപ്പെടുകയാണെന്നും ഇതിനെതിരെ സോഷ്യല്‍ മീഡിയ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ഇതിന്റയും കൂടി പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
2015 മുതല്‍ ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 215 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ബ്രിട്ടനില്‍ ഇക്കഴിഞ്ഞിടെ മൂന്ന് ആക്രമണങ്ങള്‍ ഉണ്ടായി.ചാവേര്‍ ആക്രമണത്തില്‍ 22പേര് മരിച്ചു.അതിനുശേഷം ഒരക്രമിയുടെ കത്തിക്കുത്തിലും ആള്‍ക്കൂട്ടത്തിലേക്കു വാന്‍ ഓടിച്ചുകേറ്റിയ സംഭവത്തിലുമായി എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: