കല്‍പ്പറ്റ: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രവും കോഴിക്കോട്ടുള്ള മോഡല്‍ കരിയര്‍ സെന്റര്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍, കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രീസ് എന്നിവരുമായി ചേര്‍ന്ന് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് മേള സംഘടിപ്പിക്കുന്നു.
കല്‍പ്പറ്റ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് മേള ആരംഭിക്കും. മള്‍ട്ടിനാഷനല്‍ കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ നൂറോളം സ്വകാര്യ സ്ഥാപനങ്ങള്‍ മേളയിലെത്തും. അഞ്ചാം ക്ലാസ്സ് മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഒന്‍പത് മണിക്ക് മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പിന്നീടു വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാന്‍ www.ncs.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍. 0471 2332113/9495746866
പ്രതികരിക്കാൻ ഇവിടെ എഴുതുക: