കൊച്ചി: മന്നത്ത് സിംഗ്, അകൃതി സിംഗ്, ഹന്ന റെജി കോശി എന്നിവര്‍ എഫ്ബിബി കളേഴ്സ് ഫെമിന മിസ് ഇന്ത്യയുടെ സൗത്ത് സോണ്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തെ പ്രതിനിധീകരിക്കും.
സെന്റര്‍ സ്ക്വയര്‍ മാളിലെ എഫ്ബിബി, ബിഗ് ബസാര്‍ സ്റ്റോറുകളിലായി നടന്ന പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 80 ലധികം പേര് പങ്കെടുത്തു. നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തായിരുന്നു വിധികര്‍ത്താവ്.
സൗത്ത് സോണ്‍ മേഖലാ മത്സരങ്ങള്‍ മാര്‍ച്ച് അഞ്ചിന് ബംഗളൂരു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് നടക്കുക. ഇവിടെ വിജയികളാകുന്നവര്‍ അവരവരുടെ സംസ്ഥാനങ്ങളെ ജൂണില്‍ മൂംബൈയില്‍ നടക്കുന്ന ഫൈനലില്‍ പ്രതിനിധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: