കൊച്ചി: വാര്‍ത്താവിനിമയ രംഗത്ത് സ്വകാര്യ സേവനദാതാക്കളുടെ കടുത്ത മത്സരം നേരിടുന്നതിനായി ബി.എസ്.എന്‍.എല്‍ മൊബൈലിലും ലാന്‍ഡ് ലൈനിലും നിരവധി ആകര്‍ഷകങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നതായി ബി.എസ്.എന്‍.എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് അറിയിച്ചു.
പ്രീപെയ്ഡ് മൊബൈലില്‍ പരിധിയില്ലാതെ വിളിക്കാവുന്ന 146 പ്ലാനില്‍ ബി.എസ്.എന്‍.എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാത്ത കോളുകളും 300 എം.ബി ഡേററയും, 339 പ്ലാനില്‍ ഇന്ത്യയിലെവിടെയും ഏത് നെററ്വര്ക്കിലേക്കും പരിധിയില്ലാത്ത കോളുകളും 1 ജി.ബി ഡേററയും ലഭിക്കും. 28 ദിവസമാണ് കാലാവധി. നിലവിലുള്ള ഡേററാ പ്ലാനുകളിലെല്ലാം നേരത്തെ അനുവദനീയമായിരുന്നതിന്റെ നാലിരട്ടി വരെ ഡേററാ മൂല്യം ഇപ്പോള്‍ നല്കുന്നു. 292 രൂപയുടെ പ്ലാനില്‍ 30 ദിവസത്തേക്ക് 8 ജിബി ഡേററാ ഉപയോഗമാണ് നല്‍കുന്നത്. 18 ജിബി ഉപയോഗത്തിന് 1498 രുപ മുതലുള്ള നിരവധി വാര്‍ഷിക ഡേററാ പ്ലാനുകളും ബി.എസ്.എന്‍.എല്‍ നല്‍കുന്നുണ്ട്.
1125,1525 എന്നീ പോസ്ററ്പെയ്ഡ് പ്ലാനുകളില്‍ ഇപ്പോള്‍ 625, 1025 രൂപ മാത്രം നല്കിയാല് പരിധിയില്ലാത്ത ഔട്ട്ഗോയിംഗ് കോളുകളും യഥാക്രമം 1ജിബി, 5 ജിബി ഡേററയും ലഭ്യമാണ്.
വാര്‍ത്താവിനിമയ രംഗത്ത് കടുത്ത മത്സരമുള്ള ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്കുവാന് ബി.എസ്.എന്‍.എല്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ പറഞ്ഞു.
പ്രധാന കസ്ററമര്‍ സര്‍വീസ് സെന്ററുകളിലെല്ലാം കറന്‍സി രഹിത ഇടപാടുകള്‍ക്ക് സൗകര്യം ആരംഭിച്ചതിന് പുറമേ ഫോട്ടോയോ മററുരേഖകളോ ഹാജരാക്കാതെ ആധാര്‍ നമ്പര്‍ മാത്രം നല്കി മൊബൈല്‍ കണക്ഷന് നല്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: