ലണ്ടന്‍: നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറെ പൂര്‍ത്തിയായതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ലോകത്തൊരിടത്തും ഇത്രയും നന്നായി നോട്ട് മാറ്റം നടന്നിട്ടില്ല. അസാധുവാക്കലും പുതിയ നോട്ടുകളുടെ വിതരണവും സുഗമമായി നടത്താനായെന്നും അദ്ദേഹം പറഞ്ഞു. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
നടപടിയിലൂടെ രാജ്യം മാറ്റത്തിന്റെ പാതയില്എത്തിയതായി അദ്ദേഹം പറഞ്ഞു. 500, 1000 രൂപ നോട്ടുകളുടെ വിനിമയം നിരോധിച്ചതിലൂടെ സാധാരണ ഇന്ത്യയെ സൃഷ്ടിക്കാനായി. രാജ്യത്തെ വളര്‍ച്ചാ നിരക്ക് വളരെയധികം ഉയര്‍ത്താന്‍ ഈ നീക്കത്തിലൂടെയാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു. എല്ലാവരും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: