മുംബൈ: ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ നികുതി വെട്ടിപ്പിന് കേസെടുത്ത് അന്വേഷിക്കുന്നുവെന്ന് ബ്രിട്ടീഷ് ബാങ്ക ്എച്ച്എസ്ബിസിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ, അമേരിക്ക, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലാണ് നികുതി വെട്ടിപ്പിനും കളളപ്പണമിടപാടുകള്ക്കും അനധികൃതമായി അതിര്‍ത്തി കടന്നുള്ള ബാങ്കിങ് ഇടപാടുകള്‍ക്കും കേസെടുത്തത്.
ഇത് നേരിടാനായി ബാങ്കിന് 773 മില്യന്‍ ഡോളര്‍ വേണ്ടി വരുമെന്നും ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ പിഴയിലും മറ്റും മാറ്റമുണ്ടായേക്കാമെന്നും സൂചന. 2015 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എച്ച്എസ്ബിസി ബാങ്ക് അധികൃതരെ വിളിച്ച് വരുത്തി സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 2015 ആഗസ്റ്റിലും നവംബറിലും സര്‍ക്കാര്‍ ബാങ്കിന് നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: