ന്യൂദല്‍ഹി: തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷം കടന്നതായി പേടിഎം. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന ഇ പേമെന്റ് സംവിധാനമായി മാറിയെന്നും അര് അവകാശപ്പെട്ടു.
അധിക ചാര്‍ജില്ലാതെ തന്നെ ഉപയോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ സഹായമാകുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് മുതല്‍ ഡിടിഎച്ച് റീചാര്‍ജ് വരെയും വൈദ്യുതി -വെള്ളക്കരം അടയ്ക്കല്‍ വരെ പേടിഎം വഴി ഇപ്പോള്‍ നടത്തുന്നു. ടോളുകളിലും കാന്റീനുകളിലും പേടിഎം ഉപയോഗിക്കുന്നു. കച്ചവടക്കാരെ സഹായിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനവുമുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്,ഗുജറാത്തി, മറാത്തി, ബംഗാളി, കന്നട, മലയാളം, ഒറിയ, പഞ്ചാബി തുടങ്ങി പത്ത് ഭാഷകളില്‍ സേവനം ലഭ്യമാണ്. ഇതോടെ ചെറു നഗരങ്ങളില്‍ അഞ്ച് മടങ്ങ് ആളുകള്‍ ഇതിലേക്ക് ചേക്കേറിയെന്നും കമ്പനി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: